ഒരു കുഞ്ഞി കഥ...
കേട്ടുമടുത്ത ഒരു ക്ലീഷേ കഥ, പൈങ്കിളി...എങ്കിലും എന്റെ മനസ്സില്‍ തോന്നിയത് ഞാനിവിടെ കുറിക്കുന്നു...
കലാലയത്തിന്റെ ഇടനാഴികളിലൂടെ പൊട്ടിച്ചിരിച്ചു കൊണ്ട് നീങ്ങുന്ന സുഹൃത്തുക്കള്‍.. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും വേലിയെടങ്ങള്‍ക്കും വേലിയിരക്കങ്ങള്‍ക്കും സാക്ഷിയായ ക്യാമ്പസ് എന്നത്തേയും പോലെ ഇന്നും സജീവമാണ്. അതെ ക്യാമ്പസ് എന്നും സജീവമാണ്. ആദ്യദിനതിന്റെ അമ്പരപ്പിനും ആകംക്ക്ഷക്കും വളമെകി നടന്നു നീങ്ങുന്ന വിധ്യാര്തികള്, അതിനിടയിലുടെ ഞാന്‍ കണ്ടത്, അല്ല എന്നെ തേടിയെത്തിയത് ആ കണ്ണുകളായിരുന്നു.. അലെന്‍, അതായിരുന്നു അവന്റെ പേര്.. കോളജിലെ എന്റെ ആദ്യ സുഹൃത്ത്..എങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത് എന്നറിയില്ല. മുമ്പെങ്ങോ അറിയാവുന്ന സുഹൃത്തുക്കളെ പോലെ ഞങ്ങള്‍ നടന്നു നീങ്ങി.. കണ്ണുകളില്‍ കുസൃതി ഒള്പ്പിച്ച ആ നുണക്കുഴികാരന്‍ എന്റെ പ്രിയ തോഴനായി.. പറഞ്ഞുകേട്ട ക്യാമ്പസ് ലൈഫിന്റെ മധുരം ഞങ്ങള്‍ പങ്കുവെച്ചു.. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും അറിഞ്ഞോ അറിയാതെയോ അവന്‍ എന്റെ മനസ്സില്‍ ഇടം നേടിയിരുന്നു..പെണ്‍കുട്ടികള്‍ അവന്റെ പുറകെ നടന്നു. ആര്‍ക്കും പിടി കൊടുക്കാതെ അവന്‍ എല്ലാവരുടെയും മനസ്സില്‍ പാറി നടന്നു. നിമിഷങ്ങള്‍.. മാസങ്ങള്‍.. വര്‍ഷങ്ങള്‍..എവിടെ നിന്നൊക്കെയോ പറന്നു വന്നു ഒരു ചില്ലയില് കൂടുകൂട്ടിയ ഞങ്ങള്‍ക്കിത് മൂന്നാം വര്ഷം.. ആയുസിന്റെ മുഴുവന്‍ സന്തോഷവും അനുഭവിച്ചെനന്‍ അഭിമാനിച് ഞങ്ങള്‍ കഴിഞ്ഞിരുന്ന നാളുകളില്‍ ഒന്നില്‍ പതിവ് പോലെ നാല് മണി കഴിഞ്ഞിട്ടും പിരിയാന്‍ മനസ്സ് വരാതെ കോളേജ് ഗേറ്റില്‍ സൊറ പറഞ്ഞു നില്‍ക്കവേ പെട്ടെന്ന്‍ അവിടേക്ക് ഒരു കൊച്ചു കുട്ടി ഓടി വന്നു...
മുഷിഞ്ഞു നാറിയ വേഷം, ചുരുണ്ട മുടിക്കാരനായ അവന്റെ മുഖത്ത് ക്ഷീണം ഉണ്ടായിരുന്നെങ്കിലും കണ്ണുകളില്‍ തിളക്കം ഉണ്ടായിരുന്നു.. അവന്‍ ഞങ്ങളെ തന്നെ നോക്കി നിന്നൂ. ‘പാവം പയ്യന്‍’ എന്ന് മനസ്സില്‍ വിചാരിച്ചു.. രീചര്ജു ചെയ്യാനുള്ള കാഷല്ലാതെ ചില്ലറ ഒന്നുമില്ലല്ലോ എന്നോര്തപ്പോഴേക്കും എന്റെ പാന്റ്സിന്റെ പോക്കറ്റില്‍ ആരോ കയ്യിട്ടത് ഞാനറിഞ്ഞു..ഒരു നിമിഷത്തെ ഞെട്ടലില്‍ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള് കണ്ടത് കന്ടീനിലെക്കു ഓടുന്ന അലെനെയയിരുന്നു.. പുറകെ ഓടാന്‍ തുനിഞ്ഞപ്പോള്‍ വേണ്ട എന്ന് മനസ്സ് പറഞ്ഞു..നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ മടങ്ങി വന്നു..കയ്യില്‍ ഒരു പൊതി ഉണ്ടായിരുന്നു..അലെന്‍ എന്ന് വിളിച്ചെങ്കിലും അവന്‍ എന്റെ അരികില്‍ നിന്നില്ല. ആ കൊച്ചുപയ്യന്റെ അരികില്‍ മുട്ടുകുത്തി നിന്ന് ആ പൊതി കൊടുത്തു.. അവന്‍ തന്നെ ആ പൊതി അഴിച്ചു അതിലെ പലഹാരം പയ്യന്റെ വായില്‍ വെച്ച് കൊടുത്തപ്പോള്‍ ഞാന്‍ കണ്ടത് ഇന്ന് വരെ ഞാന്‍ കണ്ടതില് വെച്ച് ഏറ്റവും മനോഹരമായ ചിരിയായിരുന്നു.. ആ പൊതി പയ്യന്റെ കയ്യില്‍ കൊടുത്തിട്ട മൃദുവായി അലെന്‍ അവന്റെ നിറുകയില്‍ ചുംബിച്ചു.. ഇവനിതെന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്റെ കൈ പോക്കെടിലെക്ക് നീണ്ടു.. അതെ, അനുവിനു, എന്റെ ഗേള്‍ ഫ്രെണ്ടിനു കൊടുക്കാന്‍ വാങ്ങിച്ച ഡയറിമില്‍ക് അവിടെ തന്നെഉണ്ട്. ആരോ പിടിച്ചു വലിച്ചത് പോലെ ഞാനും മുമ്പോട്ട് നടന്നു..ആ ഡയറി മില്‍ക് അവന്റെ കയ്യില്‍ കൊടുത്തു.. ഇങ്ങനെയുല്ലവരോട് കൂട്ട് കൂടരുതെന്നു ചെറുപ്പത്തില്‍ അമ്മ പറഞ്ഞിട്ടുണ്ടെങ്കിലും ആ കുഞ്ഞികവിളില്‍ ഒരു മുത്തം നല്‍കാതിരിക്കാന്‍ കഴിഞ്ഞില്ല.. തിരികെ ഞങ്ങള്‍ക്ക് ഒരു പാല്‍പുഞ്ചിരി സമ്മാനിച്ച് കൊണ്ട് ആ പയ്യന്‍ തിരികെ അമ്മയുടെ അരികിലേക്ക് ഓടി. കയ്യിലിരുന്ന പലഹാരപ്പോതി അഴിച്ചു പലഹാരം അമ്മയുടെ വായില്‍ വെച്ച് കൊടുത്തപ്പോ ആ അമ്മയുടെ കണ്ണ് നിറഞ്ഞത് ഞാന്‍ കണ്ടു.. എന്ത് കൊണ്ടാണെന്ന് അറിയില്ല, കുഞ്ഞിനെ വാരിപ്പുനരുന്ന ആ അമ്മയെ കണ്ടപ്പോ എനിക്ക് എന്റെ അമ്മയുടെ മടിയില്‍ ഒന്ന് കിടക്കാന്‍ ഒരുപാടു മോഹം തോന്നി..
തലചെരിച്ചു നോക്കിയപ്പോ ഞാന്‍ കണ്ടത് അലെന്‍ടെ കണ്ണുകളില്‍ നിന്ന് ഊര്‍ന്നിറങ്ങിയ കണ്ണുനീരായിരുന്നു... അവനും ഞാന്‍ ചിന്തിച്ചത് തന്നെ ചിന്തിക്കുകയായിരിക്കും.. അല്ല.. അവന്‍ വീണ്ടും വീണ്ടും കരഞ്ഞു.. ഒന്നും പറയാനാവാതെ വണ്ണം അമ്പരപ്പില്‍ ആയിരുന്നു ഞാന്‍.. വാക്കുകള്‍ക്ക് ശക്തിയില്ലാതെ വരുമ്പോള്‍ കണ്ണുകള്‍ സംസാരിക്കും.. അവന്റെ കണ്ണിലേക്ക് നോക്കിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവന്‍ എന്റെ തോളിലേക്ക് ചാഞ്ഞു.. എത്ര നേരം അങ്ങനെ നിന്ന് എന്ന് എനിക്കറിയില്ല..ഒടുവില്‍ എന്നില്‍ നിന്നും അടര്‍ന്നു മാറിയ അവന്‍ എന്റെ പേഴ്സ് തിരികെ തന്നു.. എന്റെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല... ഹൃദയങ്ങള്‍ ആയിരുന്നുവോ അപ്പോള്‍ സംസാരിച്ചത്.. വീണ്ടും ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചു മാറ്റി അവന്‍ എന്നോട് പറഞ്ഞു “അരവയരുമായ,ഒരു നേരത്തെ ആഹാരത്തിനായി അമ്മയുടെ മുഖത്തേക്ക് നോക്കി കരഞ്ഞ അഞ്ചു വയസ്സുകാരന്‍ അലേനെ ഞാന്‍ ഇന്ന് കണ്ടു...!!!”
എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഞാന്‍ മരവിച്ചു നിന്ന്.. അവനെ ആശ്വസിപ്പിക്കാന്‍ എന്റെ നാവു ചലിച്ചില്ല.. കേട്ടിപിടിക്കാന്‍ എന്റെ കൈകള്‍ ചലിച്ചില്ല.. എന്നെ ഒന്ന് നോക്കി അവന്‍ തിരിഞ്ഞു നടന്നു.. ആനുവാദം ചോദിക്കാതെ എന്റെ കണ്ണില്‍ നിന്നും ഒഴുകിയിറങ്ങിയ കണ്ണീരിനു ഇടയിലുടെ ഞാന്‍ കാണുകയായിരുന്നു എന്റെ സുഹൃത്തിനെ..
അല്ല..
ഞാന്‍ അറിയാതെ പോയ എന്റെ സുഹൃത്തിനെ....!!!
എന്ന് കഥാകൃത്ത്..
സ്റ്റെഫി പോള്..
Comments