പഹയന്‍..
ഒരിക്കല്‍ വാസ്കോ ഡാ ഗാമ
ഞങ്ങളുടെ
സ്കൂളില്‍ വന്നു
അസംബ്ലിയായിരുന്നു..
ഗുഡ്മോണിംഗ് സര്‍.
ഗുഡ്മോണിംഗ്, ഇത് വാസ്കോ ഡാ
ഗാമ
കേരളത്തില്‍ ആദ്യം കാലു
കുത്തിയ വിദേശി.
കുട്ടികളുടെ ഗുഡ്മോണിംഗ്
കേട്ട്
മലയാളം പുസ്തകത്തില്‍
പേടിച്ചു
ഒളിച്ചിരുന്ന വാക്ക്
പെട്ടെന്ന്‍ ചാടിയിറങ്ങി ചോദിച്ചു.
‘നമ്മക്കിട്ട് ആദ്യം പണി
തന്ന
പഹയന്‍ നീയാണല്ലെ...
അമ്പട പഹയാ..!!
Comments