പച്ച മഷിപ്പേന

(കുടുംബത്തിന്‍ വേണ്ടി സ്വന്തം സ്വപ്‌നങ്ങള്‍ മറന്നവര്‍ക്കും എന്തൊക്കെ വന്നാലും സ്വപ്നം കാണാന്‍ മറക്കരുത് എന്ന് പഠിപ്പിച്ചവര്‍ക്കും, വേണ്ടി സമര്‍പ്പിക്കുന്നു. തെറ്റുകള്‍ ഉണ്ട്.. സദയം ക്ഷെമിക്കുക,.)

“ശരിയാവാം.. എന്നാല്‍ ഓരോ ജനാലയിലൂടെയും കാണുന്ന കാഴ്ചകള്‍, അത് വ്യത്യസ്തമല്ലേ..” RJ sera അജുവിനോട് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ജനലഴിയിലൂടെ പുറത്തേക്കു നോക്കി നിന്ന എനിക്ക് പരിഹസിക്കാന്‍ ആണ് തോന്നിയത്. “ജനാലയ്ക്ക് പുറത്തു രാത്രി ആണെങ്കിലോ..?? വെളിച്ചത്തിന്റെ കണിക പോലും ഇല്ലാത്ത രാത്രി.. അപ്പോള്‍ അവിടെ കാഴ്ചകള്‍ ഇല്ല.. അന്ധകാരം മാത്രം..”
“എന്തോ.. നീയെന്തെലും പറഞ്ഞോ.?” സിനിമ കണ്ടുകൊണ്ടിരുന്ന അനൂപ്‌ ചോദിച്ചു.. ഉത്തരം പറയാതെ ഞാന്‍ വീണ്ടും ഇരുട്ടിലേക്ക് തിരിഞ്ഞു.. എവിടെയോ വായിച്ചിട്ടുണ്ട് ജീവിതം ദൈവം എന്ന കഥാകാരന്റെ കുസൃതിയാണെന്ന്. ഒരുപക്ഷെ എന്റെ കഥ എഴുതിയപ്പോള്‍ മഷി തീര്‍ന്നിട്ടുണ്ടാവണം.. പൂര്‍ത്തിയാകാത്ത കഥകള്‍ എനിക്ക് ഒരു പുതിയ കാര്യം അല്ലല്ലോ.. എത്രയോ കഥകള്‍ പൂര്തിയവാതെ പോയിരിക്കുന്നു.. ചിലതൊക്കെ വെളിച്ചം കാണാതെ പോകുമ്പോള്‍ മറ്റു ചിലത് തീയ്ക്ക് ഇരയാവുക ആയിരുന്നു... അവിടെ നിന്ന് കൊണ്ട് ഞാന്‍ കുട്ടികാലം ഓര്‍ത്തു.. എന്ത് രസം ആയിരുന്നു.. പുസ്തകങ്ങള്‍ എന്നും എന്റെ കൂട്ടുകാര്‍ ആയിരുന്നു.. അച്ഛന്‍ ഒരുപാട് പുസ്തകങ്ങള്‍ വാങ്ങി തന്നിരുന്നു.. എന്നെങ്കിലും ഒരു എഴുത്തുകാരന്‍ ആകണം എന്നത് സ്വപ്നം ആയിരുന്നു.. പൂര്‍ത്തിയാകാത്ത കഥയിലെ പൂര്തിയക്കപ്പെടാത്ത അദ്ധ്യായം.. അപ്പോഴാണ് ഓര്‍ത്തത്‌.. നാളെ തന്റെ പിറന്നാളാണ്.. അച്ഛന്‍ മരിച്ചതില്‍ പിന്നെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല.. കോളേജില്‍ ചേര്‍ന്നതില്‍ പിന്നെ സുഹൃത്തുക്കള്‍ ആഘോഷിക്കാറുണ്ട്..
പുറത്തു ഒരു തട്ട് കിട്ടിയപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. “ഡാ സ്വപ്നജീവി.. വന്നു കിടക്കെടാ.. നിനക്ക് ഉറങ്ങണ്ടേ..??” അനൂപാണ്.. സിനിമ കണ്ടു കഴിഞ്ഞു അവന്‍ പുതപ്പിനുള്ളില്‍ കയറിയിരിക്കുന്നു..
അനൂപ്‌, കോളേജ് ജീവിതത്തില്‍ എനിക്ക് കിട്ടിയ ചങ്ങാതി.. സിനിമ സംവിധായകന്‍ ആകണം എന്ന് ആഗ്രഹിച്ചിട്ടു അച്ഛന്റെ ബാങ്ക് ബാലന്‍സിന്റെ ബലത്തില്‍ ഈ എഞ്ചിനീയറിംഗ് കോളേജില്‍ പെട്ട് പോയവന്‍.. എങ്കിലും സ്വന്തമായി ഷോര്‍ട്ട് ഫിലിം ഉണ്ടാക്കല്‍ ആണ് മെയിന്‍ പരുപാടി.. ഞാന്‍ പതിയെ കട്ടിലില്‍ വന്നു കിടന്നു.. എന്തോ ഉറക്കം വന്നില്ല.. 10il പഠിക്കുമ്പോള്‍ ആയിരുന്നു അച്ഛന്‍ മരിച്ചത്.. മരിക്കുന്നതിനു മുമ്പ് അച്ഛന്‍ കയ്യില്‍ ഏല്‍പ്പിച്ചു തന്നത് ഒരു പേന ആയിരുന്നു..പച്ച മഷിയുള്ള പേന.. ഒരുപാടു കഥകള്‍ ആ പേനയില്‍ നിന്നും പിറന്നിട്ടുണ്ട്.. +2 കഴിഞ്ഞു ആര്‍ട്സ് കോളേജില്‍ പോകണം എന്നും ലിറ്റരെച്ചര്‍ പഠിക്കണം എന്നും ആയിരുന്നു ആഗ്രഹം.. ആഗ്രഹം പറഞ്ഞതും അമ്മാവന്മാര് പറയുന്നത് അനുസരിച്ച് എഞ്ചിനീയറിംഗ് ചേരാന്‍ ആയിരുന്നു അമ്മ പറഞ്ഞത്.. ഇല്ലെങ്കില്‍ എന്റെ കഥകളും പച്ചമഷി പേനയും ആറ്റില്‍ എറിയുമെന്നും ഭീഷണി.. നീ സാഹിത്യം പഠിച്ചിട്ട എന്നാ കാണിക്കാനാ എന്ന അമ്മാവന്മാരുടെ ചോദ്യത്തിന്‍ ഉത്തരം ഉണ്ടായിരുന്നില്ല.. നിന്റെ ജീവിതം നശിപ്പിക്കരുത് എന്ന് അമ്മാവന്മാര് പറഞ്ഞപ്പോള്‍ അക്ഷരം എങ്ങനെയാ ജീവിതം നശിപ്പിക്കുക എന്ന് മനസ്സില്‍ ചോദിച്ചു.. അത്താഴത്തിനു വകയില്ലാത്തവന്‍ തിരിച്ചെന്തു പറയാന്‍.. അങ്ങനെ ഇവിടെ എത്തി.. കണക്കിനോടും സയന്‍സ്നോടും കൂട്ടുകൂടിയപ്പോള്‍ മണ്ടന്‍ എന്ന് പറഞ്ഞു അവര്‍ എന്നെ കളിയാക്കി.. അന്നും എനിക്ക് കൂട്ടിനു ആ പച്ചമഷി പേന ആയിരുന്നു.. സങ്കടങ്ങള്‍ വെള്ളകടലാസുകള്‍ ഒപ്പിയെടുതപ്പോഴും ഒരിക്കല്‍ പോലും ഞാന്‍ അവയെ പുറം ലോകം കാണിച്ചില്ല.. അക്ഷരങ്ങള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്നവരോട് എനിക്ക് അസൂയ ആയിരുന്നു.. അതോ അപകര്‍ഷത ബോധമോ.. അതോ ഈ വലിയ ലോകത്തില്‍ എന്റെ അക്ഷരങ്ങളും പച്ചമഷി പേനയും ഒറ്റക്കാകുമോ എന്ന് ഭയന്നിരുന്നു ഞാന്‍.. അതുകൊണ്ട് അവ എന്നെപോലെ ഒരു തോടിനുള്ളില്‍ ഒളിച്ചിരുന്നു.. അന്നും എന്റെ കണ്ണുനീര്‍ ഞാന്‍ ഒളിച്ചു വെച്ചു..
എപ്പോഴാണ് പിന്നെ ഉറങ്ങിയത് എന്നറിയില്ല.. എപ്പോഴോ അനൂപിന്റെ “ഹാപ്പി ബര്ത്ഡേ” കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. സമയം എത്രായി എന്ന് അറിയില്ല.. ആദ്യം നടയടി ആയിരുന്നു.. എല്ലാ ഹോസ്റ്റല്‍ ജീവികള്‍ക്കും പിറന്നാള്‍ ദിവസം വിധിക്കപ്പെട്ട അടി.. സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിച്ചു.. അതും ഒരു തരം  സ്നേഹം ആണ്.. ഹോസ്റെലിലെ എല്ലാവരുടെയും തല്ലും കൊണ്ട് കഴിഞ്ഞപ്പോഴേക്കും അനൂപ്‌ കേക്ക് കൊണ്ട് വന്നു.. പതിവ് പോലെ അതില്‍ നിന്ന ഒരു കഷണം പോലും ആരും തിന്നില്ല.. മുഖം മുഴുവന്‍ കേക്ക് തേക്കുമ്പോള്‍ ഞാന്‍ അനൂപിനെ നോക്കി.. എനിക്കിതില്‍ ഒന്നും താല്പര്യം ഇല്ല എന്ന് അറിയാമായിരുന്നിട്ടും ഈ നാല് വര്‍ഷവും അവന്‍ ഇതൊക്കെ ചെയ്തിരുന്നു. അവന്റെ ആഘോഷം പോലെ.. അവന്റെ ചിരി പോലെ എത്ര മനോഹരമാണ് ആ മനസ്സും എന്ന് ഞാന്‍ ഓര്‍ത്തു.. ആഘോഷങ്ങള്‍ കഴിഞ്ഞപ്പോലെകും കുളിക്കാതെ വയ്യെന്നായി.. കുളിമുറിയില്‍ നിന്നപ്പോള്‍ അച്ഛനെ ഓര്‍ത്തു.. ഇന്ന് അച്ഛനുണ്ടായിരുന്നെങ്കില്‍..
തിരികെ വന്നപ്പോള്‍ മേശപ്പുറത്തു ഒരു പൊതി കണ്ടു.. “Happy Birthday my swapnajeevi Manu” എന്ന് ഭംഗിയായി എഴുതിയിരിക്കുന്നു.. പെട്ടെന്ന് അനൂപിന്റെ ശബ്ദം കേട്ട് “പൊട്ടിച്ചു നോക്കടാ മോനെ ദിനേശാ” എന്ന്.. ആ പൊതി അഴിച്ചപ്പോള്‍ എന്റെ കയ്യിലേക്ക് വന്നത് കറുത്ത പുറംചട്ടയുള്ള ഒരു പുസ്തകം ആയിരുന്നു..
“പൂര്‍ത്തിയാകാത്ത കഥ”

മനു അരവിന്ദ്
ഒപ്പം എന്നോ എടുത്ത എന്റെ ഒരു ഫോട്ടോയും.. തുറന്നു നോക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.. കാണുന്നതൊക്കെ സത്യമോ മിഥ്യയോ എന്ന തിരിച്ചറിയാതെ ഞാന്‍ നിന്ന്.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. പുറകില്‍ നിന്ന് അനൂപ്‌ എന്റെ തോളില്‍ തട്ടി.. “അതേടാ സ്വപ്‌നങ്ങള്‍ തോല്‍ക്കില്ല.. നാം അവയെ സ്നേഹിക്കുന്നെടത്തോളം കാലം.. നീ മറച്ചു പിടിച്ച സ്വപ്‌നങ്ങള്‍ നാളെ ലോകം അറിയുവാന്‍ പോകുന്നു..”
ഞാന്‍ അവനെ കെട്ടിപിടിച്ചു.. സന്തോഷിക്കണോ സങ്കടപ്പെടാനോ എന്ന് അറിയില്ലായിരുന്നു.. വികാരം എന്താണെന്ന് ഞാന്‍ മറന്നു പോയിരുന്നു.. കണ്ണുനീര്‍ നിറഞ്ഞ കണ്ണിലൂടെ ഞാന്‍ എന്റെ പച്ചമഷിപ്പെനയെ നോക്കി.. അത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് കോഴി കൂവി.. സൂര്യന്‍ ഉദിച്ചു വരുന്നത് ഞാന്‍ കണ്ടു.. ഇപ്പോള്‍ എന്റെ ജനാലയിലൂടെ അപ്പുറത്തു അന്ധകാരം അല്ല.. ഇരുളിനെ തോല്‍പ്പിക്കുന്ന വെളിച്ചം.. ആ ജനലഴിയിലൂടെ  കാണുന്ന കാഴ്ചകള്‍, അതെ അവ വ്യത്യസ്തം ആണ്.. :) 


By
Stephy


Thanks to Banglore days, The Script short film, CECians

Comments

Anonymous said…
കൊള്ളാം നന്നായിരിക്കുന്നു.. എഴുത്ത് തുടരുക..
Stephy said…
നന്ദി.. :)
Unknown said…
Very nice... Hearty congrats.. Nannayi ezhuthunund... All d best...

Popular Posts